Henry Austin President, Ernakulam North Block Congress Committee slider art slider art slider art slider art slider art An inspiring leader who has always worked towards the improvement of society and its people. Holds several roles in Congress including the president charge of INC, Ernakulam North Block Committee for the past 6 years.

സാമൂഹ്യ സേവനത്തിലൂന്നിയ രാഷ്ട്രീയപ്രവർത്തനം

കോൺഗ്രസ്സിൻ്റെ എറണാകുളം നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എന്ന നിലയിലും സ്വന്തം കൈയൊപ്പ് പതിപ്പിച്ച നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയും എറണാകുളത്ത് ശ്രദ്ധേയനായ യുവ നേതാവാണ് ഹെൻറി ഓസ്റ്റിൻ .ആദർശശുദ്ധിയുള്ള മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരൻ്റെ പക്ഷത്ത് നിലയുറപ്പിച്ച പൊതുപ്രവർത്തകൻ.
സംശുദ്ധ രാഷ്ട്രീയ ജീവിതത്തിലൂടെ ജനമനസ്സുകളിൽ ആദരവും സ്നേഹവും നേടിയ മുൻ എം.പി.ഡോ. ഹെൻറി ഓസ്റ്റിൻ്റെ പൗത്രനായ ഹെൻറി ഓസ്റ്റിൻ്റെ വ്യക്തിത്വത്തിലേക്കും ആദ്ധേഹം രൂപം കൊടുത്ത് നടപ്പിലാക്കി പൂർത്തികരിച്ച സാമൂഹിക സേവന പദ്ധതികളിലേക്ക് ഒരെത്തിനോട്ടമാണ് ഈ താളുകളിലൂടെ....

തദ്ദേശ തിരഞ്ഞെടുപ്പ് 2020

കേരളരാഷ്ട്രീയത്തിൽ വളരെ നിർണ്ണായകമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ജനാധിപത്യവും മതനിരപേക്ഷതയും അതിന്റെ ശെരിയായ അർത്ഥത്തിൽ തുടർന്നും നിലനിന്നുപോകുന്നതിനു, UDFന്റെ കരങ്ങൾക്കു ശക്തിപകരേണ്ടത് അനിവാര്യമാണ്.
കൊച്ചിൻ കോർപ്പറേഷൻ ഡിവിഷൻ 31 വടുതല വെസ്റ്റിൽ നിന്ന് UDF സ്ഥാനാർത്ഥിയായി ഹെൻറി ഓസ്റ്റിൻ മത്സരിക്കുകയാണ്. എന്നും സാമൂഹ്യനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ ഈ നാട്ടിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന ഹെൻറി ഓസ്റ്റിൻ തിരഞ്ഞെടുക്കപ്പെടുന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തു പകരും.
ഹെൻറി ഓസ്റ്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ചുള്ള വാർത്തകൾ താഴെ ഉള്ള ലിങ്കിൽ വായിക്കാം.

വീഡിയോ ഗാലറി

ഹെൻറി ഓസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികൾ

ഫോട്ടോ ഗാലറി