വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ പൊതു രംഗത്ത് വന്ന ഹെൻറി ഓസ്റ്റിൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും തുടർന്ന് ലോകസഭാംഗവും കേന്ദ്ര മന്ത്രിയുമായി. സംശുദ്ധ രാഷ്ട്രീയ ജീവിതത്തിലൂടെ ജനമനസ്സുകളിൽ ആദരവും സ്നേഹവും നേടിയ അദ്ദേഹം കെ.പി.സി.സി ജനറൽ സെക്രട്ടറി, ഏ.ഐ.സി.സി അംഗം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം, എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു. 1987-ൽ പോർച്ചുഗലിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായി.
അദ്ദേഹത്തിന്റെ സ്മരണാർത്ഥം, പൗത്രനായ ഹെൻറി ഓസ്റ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ഹെൻറി ഓസ്റ്റിൻ ഫൌണ്ടേഷൻ. ദുരിതം അനുഭവിക്കുന്ന, ജാതിമത രാഷ്ട്രീയഭേദമന്യേ ഉള്ള ജനങ്ങൾക്കു വേണ്ടി വിവിധങ്ങളായ പദ്ധതികൾ, മറ്റു സംഘടനകളുടെയും സുമനസ്സുകളുടേം സഹകരണത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു.
പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ ഉള്ള ലിങ്കുകളിൽ ലഭ്യമാണ്.
ഹെൻറി ഓസ്റ്റിൻ ഫൗണ്ടേഷൻ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികൾ