2018ലെ പ്രളയം കേരളത്തെ അക്ഷരാർഥത്തിൽ മുക്കിയപ്പോൾ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയവരുടെ കൂട്ടത്തിൽ വിശ്രമമില്ലാതെ ഹെൻറി ഓസ്റ്റിനും ഉണ്ടായിരുന്നു.
പ്രളയസമയത്ത് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ 40ൽപ്പരം ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളും ,മരുന്നുകളും എത്തിച്ച് കൊടുത്തത് കൂടാതെ ആലപ്പുഴയിലെ വിവിധ ക്യാമ്പുകളിലും, പത്തനംത്തിട്ടയിലെ ഗവിയിൽ വരെ സഹായം എത്തിച്ച് കൊടുക്കാനായി.
പ്രളയാനന്തരം മെക്കനൈസ്ഡ് ക്ലീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് ചേരാനല്ലൂർ ലക്ഷം വീട് കോളനി തുങ്ങിയ സ്ഥലങ്ങളിൽ ക്ലിനിംഗ് ഡ്രൈവ് നടത്താനും, 2000 വീടുകളിൽ ക്ലീനിംഗ് കിറ്റുകൾ വിതരണം ചെയ്യാനും , വടുതല എൽ.പി സ്കൂളിലെയും ,സെൻ്റ് പീറ്റേഴ്സ് LP സ്കൂളിലേയും അടക്കം 800 ൽപ്പരം വിദ്യാർഥികൾക്കാണ് ക്ലീനിംഗ് കിറ്റുകളും , പo നോപകരണ കിറ്റുകളും നൽകിയത് .
40 വീട്ടമ്മമാർക്ക് കിച്ചൻ കിറ്റുകൾ നൽകി.