കോൺഗ്രസ്സിൻ്റെ എറണാകുളം നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എന്ന നിലയിലും സ്വന്തം കൈയൊപ്പ് പതിപ്പിച്ച നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയും എറണാകുളത്ത് ശ്രദ്ധേയനായ യുവ നേതാവാണ് ഹെൻറി ഓസ്റ്റിൻ .ആദർശശുദ്ധിയുള്ള മാന്യമായ
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം
സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരൻ്റെ പക്ഷത്ത് നിലയുറപ്പിച്ച പൊതുപ്രവർത്തകൻ.
സംശുദ്ധ രാഷ്ട്രീയ ജീവിതത്തിലൂടെ ജനമനസ്സുകളിൽ ആദരവും സ്നേഹവും നേടിയ മുൻ എം.പി. ഡോ. ഹെൻറി ഓസ്റ്റിൻ്റെ പൗത്രനായ ഹെൻറി പിതാമഹന്റെ ആദർശവും സംശുദ്ധിയും സ്വജീവിതത്തിലും പകർത്താൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യതകൾ:
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. കോൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും പേഴ്സണൽ മാനേജ്മെൻ്റിൽ പി.ജി.ഡിപ്ളോമ.
സെൻ്റ് ആൽബർട്ട്സ് കോളജിൽ നിന്നും ഫിസിക്സിൽ ബിരുദം.
+2 ഉൾപ്പടെ എറണാകുളം ചിൻമയ വിദ്യാലയത്തിൽ നിന്നും സ്കൂൾ പഠനം.
വിവിധ ഇന്ത്യൻ, മൾട്ടി നാഷണൽ കമ്പനികളിലായി സെയിൽസ് , ട്രെയിനിംഗ് മേഖലകളിലായി മാനേജീരിയൽ പദവികൾ വഹിച്ചു കൊണ്ട് 10 വർഷത്തലേറെ പ്രവൃത്തി പരിചയം. 2004 മുതൽ സ്വയംസംരംഭകൻ.
12 വർഷമായി കോൺഗ്രസ്സ് പാർട്ടിയിൽ ഭാരവാഹി. 5 വർഷം ബ്ലോക്ക് സെക്രട്ടറിയായും തുടർന്ന് 7 വർഷമായി ബ്ലോക്ക് പ്രസിഡൻ്റായും പ്രവർത്തിക്കുന്നു. മികവുറ്റ സംഘാടകൻ പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയൻ.
ശശി തരൂർ നേതൃത്വം നൽകുന്ന ഓൾ ഇൻഡ്യ പ്രൊഫഷണൽസ് കോൺഗ്രസ്സിൻ്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് . വരാപ്പുഴ അതിരൂപത KLCA ഖജാൻജി.
ഹെൻറി ഓസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികൾ