പ്രളയാനന്തരം സാരമായ കേടുപാട് പറ്റിയതും പൂർണ്ണമായും തകർന്ന് പോയതുമായ വീടുകളുടെ പുനർനിർമ്മിതിക്കായി ഹെൻറി ഓസ്റ്റിൻ വിഭാവനം ചെയ്തു നേതൃത്വം നൽകിയ കോൺഗ്രസ്സ് എറണാകുളം നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ 'പുനർജ്ജനി' പദ്ധതിയിലൂടെ 7 വീടുകൾ പൂർത്തികരിച്ച് താക്കോൽദാനം നടത്തി. ചേരാനല്ലൂർ പഞ്ചായത്തിൽ 6 വീടുകളും പുത്തൻതോട്ടിലെ ഒരു വീടുമാണ് പദ്ധതിയിലൂടെ നിർമ്മിച്ച് നൽകിയിട്ടുള്ളത്.
വിവിധ സംഘടകളുടെ സഹായം ഏകോപിച്ച് കൊണ്ട് ചെല്ലാനം പഞ്ചായത്തിൽ രണ്ട് വീടുകൾ കൂടി നിർമ്മിച്ച് നൽകി.തൻ്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് പ്രാദേശിക പരിഗണനകൾ ഇല്ലെന്ന് തെളിയിച്ചു കൊണ്ട് നിലവിൽ ആലപ്പുഴയിലും കൊച്ചിയിലുമായി 6 വീടുകളുടെ പണികൾക്ക് കൂടി ഹെൻറി ഓസ്റ്റിൻ നേതൃത്വം നൽകുന്നുണ്ട് .
വീടുകൾ നേരിട്ട് നിർമ്മിച്ചു നൽകുന്നത് കൂടാതെ ഒട്ടനവധി വീടുകൾക്ക് 25000 രൂപ വരെയുള്ള ധനസഹായമോ മെറ്റീരിയൽസായിട്ടോ നൽകാനും സാധിച്ചിട്ടുണ്ട്