സ്നേഹസ്പർശം
ഫസ്റ്റ് ബെൽ എന്ന പേരിൽ സർക്കാർ ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയപ്പോൾ വീട്ടിൽ ടി.വിയില്ലാത്തത് കൊണ്ട് വിദ്യാഭ്യാസം നടത്താനാവുന്നില്ല എന്ന മനോവിഷമം മൂലം ആത്മഹത്യ ചെയ്ത ഒരു മകളുടെ കഥ നമ്മുടെ നെഞ്ചകങ്ങളേയും പിടിച്ചുലച്ചതാണ്.
‘സ്നേഹസ്പർശം’ ടി.വി – മൊബൈൽ പദ്ധതി വഴി 51 ടി.വി.കളും 3 മൊബൈൽ ഫോണുകളുമാണ് സുമനസ്സുകളുടെ സഹായത്തോടെ ഹെൻറി ഓസ്റ്റിൻ ഫൗണ്ടേഷൻ അർഹരായ വിദ്യാർത്ഥികൾക്ക് നൽകിയത് .